26/11: ഇറ്റലിയില്‍ 2 പാക് പൗരന്‍മാര്‍ അറസ്റ്റില്‍

മുംബൈ ആക്രമണത്തിന് മണി ട്രാന്‍സ്ഫര്‍ ഏജന്‍സി മുഖാന്തിരം പണം ലഭ്യമാക്കിയതിനാണ് ഇവര്‍ അറസ്റ്റിലായത്. ഭീകരാക്രമണം ആസൂത്രണം ചെയ്തവരും അക്രമികളുമായി ബന്ധപ്പെടുന്നതിന് ഉപയോഗിച്ച ഇന്റര്‍നെറ്റ് ഫോണിന്റെ ബില്ലുകള്‍ അടയ്ക്കാനാണ് ഈ പണം വിനിയോഗിച്ചത്. അനധികൃത സാമ്പത്തിക ഇടപാടുകളും അറസ്റ്റാലവരുടെ മേല്‍ ആരോപിക്കപ്പെടുന്നതായി വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇത് സംബന്ധിച്ചുള്ള അന്വേഷണം ഇറ്റാലിയന്‍ പൊലീസ് കഴിഞ്ഞ ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു. മുംബൈ ആക്രമണത്തിനുള്ള സാമ്പത്തിക സഹായം വന്നത് ഇറ്റലിയില്‍ നിന്നാണെന്ന എഫ്ബിഐയുടെ വിവരമനുസരിച്ചാണ് അന്വേഷണം നടന്നത്.
ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് ഏതാനും ദിവസം മാത്രം അവശേഷിക്കെയാണ് കേസില്‍ പുതിയ അറസ്റ്റുകളുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications