കണികാ പരീക്ഷണം പുനരാരംഭിച്ചു

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് പതിനാല് മാസം മുമ്പ് നിര്‍ത്തിവെച്ച പരീക്ഷണമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്.കണികാ പ്രവാഹത്തെ പ്രചോദിപ്പിക്കുന്ന കാന്തങ്ങളുടെ ശീതീകരണ സംവിധാനത്തിലുണ്ടായ തകരാറാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണത്തെ തടസ്സപ്പെടുത്തിയത്.
പ്രപഞ്ചം ആരംഭിച്ചതിനു തൊട്ടുശേഷമുള്ള നിമിഷങ്ങള്‍ പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്ടിച്ച് പ്രപഞ്ചത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഘടനാ രഹസ്യങ്ങളും കണ്ടെത്തുകയാണ് ഇരുപത് വര്‍ഷം നീളുന്ന പരീക്ഷണങ്ങളുടെ ലക്ഷ്യം. അതിവേഗം സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ കൂട്ടിയിടിപ്പിച്ചു ദ്രവ്യത്തിനു പിണ്ഡം എന്ന ഗുണം നല്കുന്ന ഹിഗ്ഗ്സ് ബോസോണ്‍ എന്ന ദൈവ കണത്തെയും കണെ്ടത്താമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ
പരീക്ഷണം പുനരാരംഭിയ്ക്കുമ്പോള്‍ വലിയമാറ്റങ്ങളാണ് സംവിധാനത്തിലുണ്ടാക്കിയിരിക്കുന്നത്. 2100 ജിഎംടി പ്രോട്ടോണ്‍ ബീമുകള്‍ സ്ഥിരത കൈവിടാതെ പ്രസരണം ചെയ്യുന്ന മെഷീനാണ് ഇത്തവണ ഉപയോഗിയ്ക്കുന്നത്. കൂട്ടയിടി നടത്താനുള്ള യന്ത്ര സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിയ്ക്കുന്നത് ഭൂമിയ്ക്കടിയില്‍ 100 മീറ്ററോളം താഴെ 27 കിലോമീറ്റര്‍ നീളമുള്ള കുഴലിനകത്താണ്. ഈ കുഴലിന്റെ നീളമാകട്ടെ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ അതിര്‍ത്തികള്‍ വരെ നീണ്ടുകിടക്കുകയാണ്.
പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കണികകളെ കൂട്ടിയിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതിനായി രണ്ട് പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം വീണ്ടും തുടങ്ങിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications