കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണികാ പരീക്ഷണം പുനരാരംഭിച്ചു

  • By Staff
Google Oneindia Malayalam News

Hadrone
ജനീവ: പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്നതിനായുള്ള കണികാ പരീക്ഷണം (ബിഗ് ബാങ് പരീക്ഷണം) ശാസ്ത്രലോകം വീണ്ടും ആരംഭിച്ചു.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് പതിനാല് മാസം മുമ്പ് നിര്‍ത്തിവെച്ച പരീക്ഷണമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്.കണികാ പ്രവാഹത്തെ പ്രചോദിപ്പിക്കുന്ന കാന്തങ്ങളുടെ ശീതീകരണ സംവിധാനത്തിലുണ്ടായ തകരാറാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണത്തെ തടസ്സപ്പെടുത്തിയത്.

പ്രപഞ്ചം ആരംഭിച്ചതിനു തൊട്ടുശേഷമുള്ള നിമിഷങ്ങള്‍ പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്ടിച്ച് പ്രപഞ്ചത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഘടനാ രഹസ്യങ്ങളും കണ്ടെത്തുകയാണ് ഇരുപത് വര്‍ഷം നീളുന്ന പരീക്ഷണങ്ങളുടെ ലക്ഷ്യം. അതിവേഗം സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ കൂട്ടിയിടിപ്പിച്ചു ദ്രവ്യത്തിനു പിണ്ഡം എന്ന ഗുണം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന ദൈവ കണത്തെയും കണെ്ടത്താമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ

പരീക്ഷണം പുനരാരംഭിയ്ക്കുമ്പോള്‍ വലിയമാറ്റങ്ങളാണ് സംവിധാനത്തിലുണ്ടാക്കിയിരിക്കുന്നത്. 2100 ജിഎംടി പ്രോട്ടോണ്‍ ബീമുകള്‍ സ്ഥിരത കൈവിടാതെ പ്രസരണം ചെയ്യുന്ന മെഷീനാണ് ഇത്തവണ ഉപയോഗിയ്ക്കുന്നത്. കൂട്ടയിടി നടത്താനുള്ള യന്ത്ര സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിയ്ക്കുന്നത് ഭൂമിയ്ക്കടിയില്‍ 100 മീറ്ററോളം താഴെ 27 കിലോമീറ്റര്‍ നീളമുള്ള കുഴലിനകത്താണ്. ഈ കുഴലിന്റെ നീളമാകട്ടെ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ അതിര്‍ത്തികള്‍ വരെ നീണ്ടുകിടക്കുകയാണ്.

പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കണികകളെ കൂട്ടിയിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതിനായി രണ്ട് പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം വീണ്ടും തുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X