ലിന്‍ഡല്‍ബേസല്‍ ഏറ്റെടുക്കാന്‍ റിലയന്‍സ്

സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യാന്തര പെട്രോകെമിക്കല്‍ ഗ്രൂപ്പായ ലിന്‍ഡല്‍ ബേസല്‍ ഇന്‍ഡ്‌സ്ട്രീസിന് 12 ബില്യണ്‍ ഡോളറിന് മേലുള്ള (ഏകദേശം 55000 കോടി രൂപ) തുകയാണ് റിലയന്‍സ് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.
വിദേശ സ്ഥാപനം ഏറ്റെടുക്കാനായി ഒരു ഇന്ത്യന്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഉരുക്ക് കമ്പനിയായ കോറസ് ടാറ്റ ഏറ്റെടുത്തത് 12 ബില്യണ്‍ ഡോളറിനായിരുന്നു. ഏതായാലും ഇതിലും ഉയര്‍ന്ന തുകയാണ് റിലയന്‍സിന്റെ വാഗ്ദാനമെന്ന് വ്യവസായ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
19 രാജ്യങ്ങളിലായി 15,000 ജീവനക്കാരുള്ള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാസവസ്തു നിര്‍മാണ കമ്പനിയാണ് ലിന്‍ഡല്‍ ബേസല്‍ ഇന്‍ഡസ്ട്രീസ്.












Click it and Unblock the Notifications