മുല്ലപ്പെരിയാര്‍: ഭരണഘടനാ ബഞ്ചിനെ നിശ്ചയിച്ചു

ഭരണഘടനാബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അഭിഭാഷകരുമായി ആലോചിച്ചശേഷം കേസില്‍ വാദം തുടങ്ങുന്നതിന്റെ സമയക്രമം തീരുമാനിക്കും. നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമുള്‍പ്പെടെ നാല് വിഷയങ്ങളാണ് ഭരണഘടനാ ബഞ്ച് പ്രധാനമായും പരിഗണിക്കുക.
കേസില്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണ് കോടതി നേരത്തേ ഭരണഘടനാ ബഞ്ചിനെ വാദം കേള്‍ക്കുന്നതിന് നിയോഗിയ്ക്കാന്‍ തീരുമാനിച്ചത്. അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോടടുക്കുകയാണ്.
ഞായറാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 135.8 അടിയായി. ആദ്യത്തെ സ്പില്‍വേയിലൂടെ വെള്ളം കവിഞ്ഞൊഴുകിത്തുടങ്ങി. ഇപ്പോഴത്തെ നിരക്കില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഞായറാഴ്ചയോടെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 136 അടി കവിയും.












Click it and Unblock the Notifications