കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറാത്ത വാദവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിയും

  • By Staff
Google Oneindia Malayalam News

Ashok Chavan
മുംബൈ: ശിവസേനയുടെയും എംഎന്‍എസിന്റെയും മുഖമുദ്രയായ മറാത്ത വാദത്തെ എതിര്‍ത്ത് അധികാരത്തിലേറിയ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിയ്ക്കുന്ന പ്രസ്താവനയുമായി അവരുടെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.

തൊഴില്‍ മേഖലകളില്‍ മറാഠികള്‍ക്കു പ്രഥമ പരിഗണന വേണമെന്ന അശോക് ചവാന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ അലോസരപ്പെടുത്തുന്നത്. ചവാന്റെ വാക്കുകള്‍ പ്രതിപക്ഷത്തിന്റെ വാദഗതികളുമായി യോജിച്ചു പോകുന്നതാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

തൊഴിലവസരങ്ങള്‍ വരുമ്പോള്‍ തദ്ദേശവാസികള്‍ക്ക് തീര്‍ച്ചയായും പ്രാധാന്യം നല്‍കേണ്ടതാണ്. സര്‍ക്കാര്‍ ജോലിയിലാണെങ്കിലും മഹാരാഷ്ട്രീയനായ ഒരാളുണ്ടെങ്കില്‍ ഭാഷയ്‌ക്കോ വിശ്വാസത്തിനോ അതീതമായി അയാള്‍ക്കാകണം പ്രഥമപരിഗണന നല്‍കേണ്ടത്. റെയില്‍ മന്ത്രി മമതാ ബാനര്‍ജി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു അതിരു കടന്ന പ്രാദേശികവാദവുമായി ചവാന്‍ രംഗത്തെത്തിയത്.

അതേ സമയം പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരിലുള്ള അക്രമങ്ങള്‍ക്ക് സര്‍ക്കാര്‍നയപരമായി ത്തന്നെ എതിരാണെന്നും ചവാന്‍ വേദിയില്‍ പറഞ്ഞു. മഹാരാഷ്ട്രക്കാരുടെ തൊഴിലവസരങ്ങളുടെ കാര്യങ്ങളെ കുറിച്ചാണ് തന്റെ ആശങ്കയെന്നും ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം മമതയോടാവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയനുസരിച്ച് റെയില്‍വേ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് മമത പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X