പിണറായിയുടെ വ്യാജവീട് പ്രചാരണം: 2 പേര്‍ പിടിയില്‍

കായംകുളം ഭരണിക്കാവ് സ്വദേശി മനോജ്, ഏറ്റുമാനൂര്‍ സ്വദേശി കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലാണ് ഇവരെ പിടികൂടിയത്.
ഇമെയില്‍ പ്രചരിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പിണറായി ഡിജിപിയ്ക്ക ്പരാതി നല്‍കിയത്. തൃശൂര്‍ സ്വദേശി പ്രമോദ് എന്നയാളുടെ വീടിന്റെ ചിത്രമാണ് പിണറായിയുടെ വീടിന്റേതെന്ന മട്ടില്‍ മെയിലുകളിലൂടെ പ്രചരിച്ചത്. കുന്നംകുളംകോഴിക്കോട് റൂട്ടില്‍ കടവല്ലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ സ്‌റ്റോപ്പിനടുത്താണ് ഈ മൂന്നുനില മാളിക.


Click it and Unblock the Notifications