Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Mullapally Ramachandran
മലപ്പുറം: കെ മുരളീധരന് അനുകൂലമായി പ്രസ്താവനയിറക്കിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മുരളീധരന്റെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്.

മുഹമ്മദ് അബ്ദുള്‍ സാഹിബ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഡിസിസി ഓഫീസില്‍ എത്തിയതായിരുന്നു മുല്ലപ്പള്ളി. ഓഫീസിനു പുറത്ത് കാത്തുനിന്നിരുന്ന ഏതാനും പ്രവര്‍ത്തകര്‍ മുല്ലപ്പള്ളി ഓഫീസില്‍ കയറിയ ഉടന്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുമായി രംഗത്തെത്തുകയായിരുന്നു.

കിങ്ങിണിക്കുട്ടനെ കോണ്‍ഗ്രസിനു വേണ്ട, മുല്ലള്ളിയുടെ നിലപാട് പ്രതിഷേധാര്‍ഹം, മുരളീധരനെ പുറത്താക്കു കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നിങ്ങനെയുള്ള മുദ്രവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഇവരെ ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് സ്ഥലത്തു നിന്നും മാറ്റി. കോണ്‍ഗ്രസില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്ന ഇതിനോട് മുല്ലപ്പള്ളിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+