കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് പ്രശ്‌നത്തില്‍ ഇടപെടില്ല: ചൈന

  • By Staff
Google Oneindia Malayalam News

No third party mediation in Indo-Pak talks: China
ജനീവ: ഇന്ത്യ-പാക് ബന്ധത്തില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ലെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യ-പാക് പ്രശ്‌നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിയ്ക്കുന്നതായു ചൈന അറിയിച്ചു.

ഇന്ത്യാ-പാക് പ്രശ്‌നം ഉഭയകക്ഷി പ്രശ്‌നമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ചൈന സമ്മതിച്ചതായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അനുഗമിക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയുമായി കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ-പാക് വിഷയവും ചര്‍ച്ചയായിരുന്നു. ഇരു രാജ്യത്തലവന്‍മാരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഈ കാര്യം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച ഇന്ത്യ പ്രശ്‌നത്തില്‍ ആരും രക്ഷകസ്ഥാനം ചമയേണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X