റിപ്പോര്‍ട്ട് ചോര്‍ന്നത് സര്‍ക്കാരില്‍ നിന്നല്ല

മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ എത്രമാത്രം വസ്തുതാപരമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കല്‍ നിന്ന് റിപ്പോര്‍ട്ട് ചോര്‍ന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ചിദംബരം വ്യക്തമാക്കി. ശീതകാല സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള അനുമതി നോട്ടീസില്‍ വിശദീകരണം നല്‍കുകയായിരുന്നു പി ചിദംബരം.












Click it and Unblock the Notifications