ബാബറി മസ്ജിദ്: വാജ് പേയിക്കും അദ്വാനിക്കും പങ്ക്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് വരെ തന്റെ സമരം തുടരുമെന്ന് എല്‍കെ അദ്വാനി ലോക്സഭയില്‍ പറഞ്ഞു. മസ്ജിദ് പൊളിച്ചദിവസം തന്റെ ജീവിതത്തിലെ കറുത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിന് മുമ്പായി തന്നെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. മസ്ജിദ് പൊളിക്കുന്നതിനെക്കുറിച്ച് അദ്വാനിക്കും വാജ് പേയിക്കും മുരളീമനോഹര്‍ മജാഷിയ്ക്കും അറിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതാണ് വിവാദമായിരിക്കുന്നത്.
എന്നാല്‍ അന്നു കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവു സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമൊന്നും ഇല്ല.
മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് ബിജെപി നേതാക്കള്‍ക്ക് അറിയാമായിരുന്നു. രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ആര്‍എസ്എസിന്റെ താല്പര്യത്തിന് അവര്‍ നിന്നുകൊടുക്കുകയായിരുന്നു.
അന്വേഷണങ്ങളില്‍ ഇവര്‍ ഇക്കാര്യം തുറന്നു സമ്മതിക്കാന്‍ വിസമ്മിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മിഷന് റിപ്പോര്‍ട്ട് ചില മുസ്ലീം സംഘടനകളെയും വിമര്‍ശിക്കുന്നുണ്ട്.
കോടതിയിലും പുറത്തും മുസ്ലീം താല്പര്യം സംരക്ഷിക്കാന്‍ ഇത്തരം സംഘടനകള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും ലിബര്‍ഹാന്‍ കമ്മിഷന് പറയുന്നു.
-
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ












Click it and Unblock the Notifications