Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: അന്തിമ വാദം ജനുവരിയില്‍ തുടങ്ങും

Mullaperiyar
ദില്ലി: മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമ വാദം ജനുവരി 19 മുതല്‍ കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്‌ തീരുമാനിച്ചു.

കേരളത്തിന്റെയും തമിഴ്‌നാടിന്റെ ഓരോ സീനിയര്‍ അഭിഭാഷകരുടെ വാദം മാത്രമേ കേള്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.

ഇരു സംസ്‌ഥാനങ്ങള്‍ക്കും രണ്ടു ദിവസം വീതം നല്‍കാമെന്നായിരുന്നു കോടതി ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേരഴും തമിഴ്നാടും സംസ്‌ഥാനങ്ങളും ഒന്‍പതു ദിവസം വീതം ആവശ്യപ്പെട്ടു. ഇതിനോട്‌ കോടതി യോജിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന്‌ വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായിരുന്നു എന്നാല്‍ കോടതി അദ്ദേഹത്തോട്‌ അഭിപ്രായം തേടിയില്ല. കേസില്‍ കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കുന്ന കാര്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

ജസ്‌റ്റീസ്‌ വി.കെ ജയിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്‌.മുല്ലപ്പെരിയാര്‍ കേസ്‌ പരിണിക്കാന്‍ നവംബര്‍ പത്തൊന്‍പതിനാണ്‌ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ രൂപീകരിച്ചത്‌.

ജസ്‌റ്റിസുമാരായ ഡി.കെ.ജയിന്‍, മുകുന്ദകം ശര്‍മ്മ, ആര്‍.എം.ലോധ, ബി.സുദര്‍ശന റെഡ്‌ഡി, ദീപക്‌ വര്‍മ്മ എന്നിവരാണ്‌ ബെഞ്ചിലെ അംഗങ്ങള്‍. 2006 ല്‍ നിയമഭേദഗതിയിലൂടെ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച കേരളത്തിന്റെ നടപടിയെ ചോദ്യം ചെയ്‌ത് തമിഴ്‌നാടിന്റെ ഹര്‍ജിയാണ്‌ നിലവിലുള്ള കേസിനാധാരം.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധിക്ക്‌ തൊട്ടുപിന്നാലെ ഉണ്ടായ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ്‌ തമിഴ്‌നാടിന്റെ വാദം. എന്നാല്‍ സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഭരണഘടനയില്‍ വ്യവസ്‌ഥ ചെയ്യുന്ന 131ആം വകുപ്പനുസരിച്ചല്ല 2006-ലെ വിധിയെന്നാണ്‌ കേരളത്തിന്റെ നിലപാട്‌.

അതിനാല്‍ വിധിക്ക്‌ സാധുതയിലെന്ന്‌ പ്രത്യേക ബെഞ്ച്‌ കേസ്‌ പരിഗണിച്ചപ്പോള്‍ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കുന്ന പ്രധാന വിഷയവും ഇതാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+