Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ വ്യാജവീട് ഉറവിടം കണ്ടെത്തി

Fake home mail
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന പേരില്‍ പ്രചരിപ്പിച്ച ഇമെയില്‍ സന്ദേശം തയാറാക്കിയ വ്യക്തി വലയിലായി. ഖത്തറില്‍ ജോലിയുള്ള പത്തനംതിട്ട പെരുമ്പാട്ടി സ്വദേശി റെനിയെന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

പിണറായി വിജയന്റെ വീട് എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാളുടെ വീടിന്റെ ചിത്രം കോപ്പി ചെയ്ത് കമന്റുകള്‍ ചേര്‍ത്ത് ഇയാള്‍ അയക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോക മലയാളി സമൂഹത്തിന് മുമ്പില്‍ ഇമെയിലിന് വമ്പന്‍ പ്രചാരമാണ് ലഭിച്ചത്. ഏകദേശം നാല് ലക്ഷത്തോളം തവണ മെയില്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടെന്നാണ് സൈബര്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇമെയില്‍ അപമാനകരമാണെന്ന് കാണിച്ച് പിണറായി വിജയന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ബന്ധുവായ ഒരു പ്രൊഫഷണലിന്റെ വീട് സൗഹൃദസൈറ്റായ ഓര്‍ക്കുട്ടില്‍ നിന്ന് എടുത്തശേഷമാണ് ഇയാള്‍ ഇത് പിണറായി വിജയന്റേതെന്ന് പ്രചരിപ്പിച്ച് അയച്ചതെന്ന് കണ്ണൂര്‍ ഡിഐജി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കേരളപോലീസിന്റെ സൈബര്‍സെല്‍ ആണ് ഇയാളാണ് ഉറവിടമെന്നു കണ്ടുപിടിച്ചത്്. ഖത്തറിലുള്ള ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചുവെന്നും തച്ചങ്കരി അറിയിച്ചു. എന്നാല്‍ മെയിലിലെ വാചകങ്ങള്‍ ഇയാളുടേതാണോ എന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമെയില്‍ പ്രചരിപ്പിച്ച ആലപ്പുഴ ഭരണിക്കാവ് കുന്നില്‍ മനു (39), കോട്ടയം ഏറ്റുമാനൂര്‍ പടിഞ്ഞാറേനട വല്യേടത്ത് ഇല്ലം കാര്‍ത്തിക് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ദുബായിലുള്ള സുഹൃത്തില്‍നിന്ന് ലഭിച്ച മെയില്‍ ചില്ലറ ഭേദഗതികളോടെ മനോജ് ഏഴു പേര്‍ക്കും കാര്‍ത്തിക് 156 പേര്‍ക്കുമാണ് അയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+