പൊലീസിന് വീഴ്ച പറ്റിയിട്ടില്ല പിണറായി
തിരുവനന്തപുരം: യുഡിഎഫ് സഹകരിച്ചില്ലെങ്കിലും കാസര്‍കോട് സംഘര്‍ഷത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. പൊലീസ് നടപടി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി ഇതിലും മോശമാകുമായിരുന്നു. സംഭവത്തില്‍ മുസ്‌ലിം ലീഗിനാണ് വീഴ്ച സംഭവിച്ചത്. എല്ലാ അക്രമങ്ങളും നടത്തിയതിന് ശേഷം അതു ന്യായീകരിക്കുന്ന രീതി ഉമ്മന്‍ ചാണ്ടിയെ പോലൊരു നേതാവിനു ചേര്‍ന്നതല്ല.
അക്രമികളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് യുഡിഎഫ് ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications