കാസര്‍കോട് കൊലക്കേസില്‍ബിജെപിക്കാര്‍ അറസ്റ്റില്‍

മുഹമ്മദ് അസ്‌കറിനെയും കൂടെയുണ്ടായിരുന്നവരെയും പത്തംഗ സംഘം തടഞ്ഞ് നിര്‍ത്തുകയും ഇതില്‍ 5 പേര്‍ ആക്രമിയ്ക്കുകയും ചെയ്തതാണ് പോലീസ് വിശദീകരിയ്ക്കുന്നത്. അസ്‌കറിന്റെ ഒപ്പമുണ്ടായിരുന്ന സൈനുദ്ദീന്‍, മുനീര്‍ എന്നിവരെ കുത്തേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് കാസര്‍ഗോട്ട് സംഘര്‍ഷമുണ് ടായത്. സംഘര്‍ഷത്തിനിെട പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
യോഗത്തിനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ പ്രദേശത്തുണ്ടായിരുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകളും കൊടി തോരണങ്ങളും നശിപ്പിയ്ക്കാന്‍ തുടങ്ങിയതാണ് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കിയത്.












Click it and Unblock the Notifications