സിബി മാത്യുവിനെതിരെ വിജിലന്‍സ് അന്വേഷണം

രണ്ടു മാസത്തിനകം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബ്രഹ്മപുരം അഴിമതി കേസുമായി ബന്ധപ്പെട്ട് വിരമിച്ച ഉദ്യോഗസ്ഥനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ആയിരിക്കെ സിബി മാത്യൂ ഉത്തരവിട്ടതിനെതിരെയാണ് കേസ്. എറണാകുളം സ്വദേശി ഹമീദ് നല്‍കിയ പരാതിയിന്മേലാണ് കോടതി നിര്‍ദ്ദേശം.
അതേസമയം തന്റെ പ്രമോഷന്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്റലിജന്‍സിലേയും പൊലീസിലേയും ചില ആളുകള്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിന് വേണ്ടിനടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് സിബി മാത്യു പ്രതികരിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് തനിയ്ക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications