ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും

ബിജെപി നേതാക്കളായ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്, മുന്‍ ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നതായി തിങ്കളാഴ്ച വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭയില്‍ അദ്വാനിയും രാജ്യസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലിയുമാണ് ആവശ്യം ഉന്നയിച്ചത്.
ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ അടിയന്തിര യോഗം ചേര്‍ന്നത്.
റിപ്പോര്‍ട്ട് ചോര്‍ച്ചെയക്കുറിച്ചന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് ജസ്റ്റിസ് ലിബര്‍ഹാന്‍ തിങ്കളാഴ്ച തട്ടിക്കയറിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ചറിയാന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തോട് ചോദിയ്ക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റിപ്പോര്‍ട്ട് ചോര്‍ത്താന്‍ മാത്രം വ്യക്തിത്വമില്ലാത്ത ആളല്ല ഞാന്‍. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞതാണ്. ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്തേണ്ടത് മാധ്യമങ്ങളാണ്. ലിബര്‍ഹാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications