മുരളിയുടെ തിരിച്ചുവരവ് മാധ്യമസൃഷ്ടി: ആര്യാടന്‍
മണ്ണാര്‍ക്കാട്: കെ.മുരളീധരന്റെ കോണ്‍ഗ്രസ് പുനപ്രവേശം മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ.
കെ.മുരളീധരന്റെ കോണ്‍ഗ്രസ് പുനപ്രവേശത്തെപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ ആദ്യം അക്കാര്യത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
പുനപ്രവേശത്തിന് ഹൈക്കമാന്റിന് അപേക്ഷനല്‌കിയിട്ട് ഇതുവരെ ഒന്നുമായിട്ടില്ലല്ലോ? ഇതുസംബന്ധിച്ച് കെപിസിസി എക്‌സിക്യുട്ടീവിന്റെ ഐകകണ്ഠേനയുള്ള തീരുമാനം ഇപ്പോഴും പാര്‍ട്ടിയുടെ മുമ്പിലുണ്ട് -ആര്യാടന്‍ പറഞ്ഞു.
മണ്ണാര്‍ക്കാട്ട് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
പുനപ്രവേശനത്തിനായി മുരളി കത്തുനില്‍കിയിട്ടുണ്ടെങ്കിലും അവസാനം തീരുമാനമെടുക്കേണ്ടത് കെപിസിസി തന്നെയാണെന്നാണ് ഹക്കമാന്റിന്റെ തീരുമാനം. അതുകൊണ്ടുതന്നെ മുരളിയുടെ പുനപ്രവേശം വൈകുമെന്നാണ് കരുതപ്പെടുതന്നത്.
എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ മുരളി തിരുച്ചുവരുന്നില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. മാത്രവുമല്ല മുരളി തിരിച്ചുവരുന്നതിനെ അനുകൂലിക്കുന്ന രീതിയില്‍ ഇരുവരും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കെപിസിസിയില്‍ ഒരു വിഭാഗത്തിന് മുരളി മടങ്ങിവരുന്നതില്‍ കടുത്ത എതിര്‍പ്പാണ്. ഈ വിഭാഗം അയയുന്നതു വരെ മുരളിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുമെന്നതില്‍ സംശയമില്ല.












Click it and Unblock the Notifications