Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിയുടെ കാര്‍ ലേലത്തില്‍ വാങ്ങാനാളില്ല

Sabarinath
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശബരീനാഥിന്റെ ആഡംബര കാറുകള്‍ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ആദ്യ ദിനത്തില്‍ തന്നെ ലേലനടപടികള്‍ മുടങ്ങി. ഹോണ്ട സിആര്‍വി കാറാണ് തിങ്കളാഴ്ച ലേലത്തിന് വച്ചത്.

എന്നാല്‍ ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിയ്ക്കാന്‍ ആരും തയാറാകഞ്ഞതിനെ തുടര്‍ന്ന് നടപടികള്‍ മാറ്റിവെയ്ക്കുകയായിരുന്നു. ലേല നടപടികളില്‍ പങ്കെടുക്കാന്‍ 50,000 രൂപ വീതം 11 പേര്‍ കെട്ടിവെച്ചെങ്കിലും 14 ലക്ഷം രൂപ മുതലാണ് ലേലം വിളി തുടങ്ങിയത്. 14 ലക്ഷം രൂപയുടെ വിളി തുടങ്ങിയപ്പോള്‍ തന്നെ നിരതദ്രവ്യം കെട്ടിവെച്ചവര്‍ പിന്‍മാറി. അ

അവസാനം മുദ്രവെച്ച ടെണ്ടര്‍ പൊട്ടിച്ചപ്പോള്‍ നാലരലക്ഷം രൂപയാണ് അതില്‍ ക്വാട്ട് ചെയ്തിരുന്നത്. വന്‍ വിലയും ഗുണ്ടാ ഭീഷണിയുമാണ് ലേല നടപടികള്‍ തടസ്സപ്പെടാന്‍ കാരണമായതെന്ന് ആരോപണമുണ്ട്. കോടതിയുടെ അനുമതിയോടെ മറ്റൊരു ദിവസം ലേലം നടത്തുമെന്ന് റിസീവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+