മുസ്ലീം ലീഗ് ഗതികേടിലായി: പിണറായി വിജയന്‍

കാസര്‍കോട്ടെ സംഭവങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ബോധപൂര്‍വമായ ഉദ്ദേശത്തോടെ ചെയ്തതാണ്. ഇതിനു ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് നേതൃത്വം കൊടുകത്തത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗിനു ചേര്‍ന്ന പണിയല്ല ഇത് .
സംഭവ ദിവസം ഒരു സ്ഥലത്ത് മാത്രമല്ല ഒന്നിലധികം സ്ഥലങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങളോ മറ്റു പ രിപാടികളോ നടക്കുമ്പോള്‍ ഉണ്ടായ പ്രകോപനമോ അതിനുള്ള പ്രതികരണമോ എന്ന നിലയില്‍ ഇതിനെ കാണാന്‍ കഴിയില്ല.
സ്വൈരവും സമാധാനവും തകര്‍ക്കപ്പെടുന്ന രീതിയിലാണു കാര്യങ്ങള്‍. പാര്‍ട്ടി അണികളെ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വത്തിനു കഴിയണം. അല്ലെങ്കില്‍ നാടിന്റെ സ്വൈരത്തിനും സമാധാനത്തിനും അത് തടസമാകും- വിജയന്‍ ഓര്‍മ്മിപ്പിച്ചു
നാട്ടിലെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഉമ്മന്‍ ചാണ്ടി പ്രസ്താവന നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മോട്ടോര്‍ വാഹന തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ ഭാഗമായി കാസര്‍കോട്ടെത്തിയ പിണറായി വിജയന്‍ ഗസ്റ്റ്ഹൗസില്‍ വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications