Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ബസുകള്‍ സമരത്തില്‍

Private Bus strike begins
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് ആരംഭിച്ചു. ഡീസല്‍ വില കുറഞ്ഞപ്പോള്‍ യാത്രാ നിരക്കില്‍ വരുത്തിയ ഇളവ് പുനസ്ഥാപിയ്ക്കുക. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് 50 ശതമാനം വര്‍ദ്ധിപ്പിയ്ക്കുക, കെഎസ്ആര്‍ടിസി ദേശസാല്‍കൃത റൂട്ടുകളില്‍ മാത്രമായി സര്‍വീസ് നടത്തുക, ബസ് നിര്‍മാണ കമ്പനികള്‍ തന്നെ സ്പീഡ് ഗവേണര്‍ ഘടിപ്പിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി പണിമുടക്ക് നടത്തുന്നത്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡീസല്‍ വില കുറഞ്ഞതിന്റെ പേരില്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ വില വര്‍ധിച്ചപ്പോള്‍ ചാര്‍ജ് കൂട്ടാന്‍ തയാറായില്ലെന്ന് സംയുക്തസമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എല്ലാ റൂട്ടുകളിലും ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും ബസുടമകള്‍ സംഘടനാ വ്യത്യാസമില്ലാതെ സമരത്തില്‍ പങ്കെടുക്കുമെന്നും സംയുക്തസമരസമിതി ചെയര്‍മാന്‍ എകെ അബ്ദുള്ള അറിയിച്ചു.

പ്രശ്‌നത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍ നാലിനാണ് സംസ്ഥാനത്തെ ഏഴ് സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്തസമരസമിതി സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെ ഒരുതവണ മാത്രമാണ് സര്‍ക്കാരുമായി ചര്‍ച്ച നടന്നത്. എന്നാല്‍ തീരുമാനമാകാതെ ചര്‍ച്ച പിരിയുകയായിരുന്നു.

സമര സമിതിയുടെ ആവശ്യങ്ങള്‍ പലതും ന്യായമല്ലെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ വ്യക്തമാക്കി. ബസ് ഉടമകളുമായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ കാര്യം തങ്ങളെ അറിയിച്ചിട്ടില്ല എന്നാണ് സമരക്കാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+