കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്ചക്ക് വൈറ്റ്ഹൗസ് ഒരുങ്ങി

  • By Staff
Google Oneindia Malayalam News

Manmohan-Obama
വാഷിങ്ടണ്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയെ കാണും. ഒബാമ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഔദ്യോഗികസന്ദര്‍ശനത്തിനെത്തുന്ന ആദ്യവിദേശ രാഷ്ട്രത്തലവന് വൈറ്റ്ഹൗസില്‍ വന്‍സ്വീകരണമാണ് ഒരുക്കിയിരിയ്ക്കുന്നത്.

ആണവക്കരാര്‍ സംബന്ധിച്ച തകര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ഭീകരവാദത്തെ നേരിടുന്നതില്‍ സഹകരിക്കുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള തീരുമാനങ്ങള്‍ കൂടിക്കാഴ്ചയ്ക്കിടെ ഉണ്ടായേക്കും. ഭീകരവാദം, വാണിജ്യം, കൃഷി തുടങ്ങി പന്ത്രണ്ടോളം കരാറുകളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തും.

രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയ്ക്കുശേഷം പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവനയില്‍ ആണവപുനഃസംസ്‌കരണം, ഭീകരവാദം ചെറുക്കാനുള്ള സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടാകും. അമേരിക്കഇന്ത്യ ഉഭയകക്ഷിബന്ധത്തിന് പുതിയ വഴിത്തിരിവാകും സംയുക്തപ്രസ്താവനയെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെട്ടു.

ചര്‍ച്ചകള്‍ക്ക് ശേഷം , പ്രധാനമന്ത്രിക്ക് വൈസ് പ്രസിഡന്റും വിദേശകാര്യ സെക്രട്ടറിയും വിരുന്ന് നല്‍കും. വൈകുന്നേരം, പ്രസിഡന്റ് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഭാര്യ ഗുര്‍ചരണ്‍ കൗറിനും ആചാരപരമായ ഔദ്യോഗികവിരുന്ന് ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X