Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ അതിര്‍ത്തി മാറ്റിവരക്കേണ്ട: മന്‍മോഹന്‍

Indo Pak border
വാഷിങ്ടണ്‍: ജമ്മുകശ്മീര്‍ മേഖലയില്‍ ഇന്തോ-പാക് അതിര്‍ത്തി പുനര്‍നിര്‍ണയിക്കേണ്ടതില്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ ബന്ധം മെച്ചപ്പെടുത്താനും ഇരുരാഷ്ട്രങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

യുഎന്‍ തീരുമാനപ്രകാരം ഉടന്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കണമെന്നു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണു മന്‍മോഹന്റെ പ്രതികരണം.

മുംബൈ ഭീകരാക്രമണത്തി ലെ പ്രതികള്‍ക്കെതിരേ പാക്കിസ്ഥാന്‍ കടുത്ത നിസംഗതപാലിക്കുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. അധികാരത്തില്‍ സൈന്യത്തിനു മേല്‍ക്കയ്യുള്ള പാക്കിസ്ഥാനില്‍ ഇത്തരം കാര്യങ്ങള്‍ ആരോടാണു സംസാരിക്കേണ്ടതെന്നറിയില്ല.

ഷരം എല്‍ ഷെയ്ക്കില്‍ പാക് പ്രധാനമന്ത്രിയുമായി ഇതെക്കുറിച്ചു സംസാരിച്ചെങ്കിലും കാര്യമായ നടപടിയുണ്ടാ യില്ല. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ പാക്കിസ്ഥാനില്‍ സ്വൈരവിഹാരം നടത്തുകയാണ്- മന്‍മോഹന്‍ കുറ്റപ്പെടുത്തി.

ജമ്മു കശ്മീര്‍ മേഖല പ്രശ്നബാധിത പ്രദേശമാണെന്നും യുഎന്‍ നിര്‍ദേശങ്ങള്‍ക്കു കാത്തിരിക്കുകയാണെന്നും പാക് വിദേശകാര്യവക്താവ് അബ്ദുള്‍ ബാസിത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+