വാജ്‌പേയിയെ കുറ്റപ്പെടുത്തിയിട്ടില്ല: ലിബര്‍ഹാന്‍

വാജ്‌പേയി, അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ മിതവാദികള്‍ എന്ന് നടിക്കുന്നവരാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റീസ് ലിബര്‍ഹാന്‍.
ആര്‍എസ്എസിന്റെ ഉത്തരവ് ധിക്കരിക്കാന്‍ കഴിയാതെ മസ്ജിദ് തകര്‍ത്തതിലേക്ക് നയിച്ച സംഭവങ്ങളുടെ ഉത്തരവാദിത്വം കപട മിതവാദികള്‍ക്കാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.
കമ്മീഷനു മുന്നില്‍ ഒരിക്കലും വിളിച്ചുവരുത്തിയിട്ടില്ലാത്ത വാജ്പേയിയെ കുറ്റക്കാരനെന്ന് വിധിക്കാനാവുമോ എന്ന ചോദ്യത്തിനോട് 'താന്‍ ഒരിക്കലും വാജ്പേയി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല" എന്നായിരുന്നു ജസ്റ്റിസിന്റെ മറുപടി.
ഒരു ദേശീയ ദിനപത്രത്തോടാണ് ലിബര്‍ഹാന്‍ താന്‍ വാജ്‌പേയിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
പൂര്‍ണമായി റിപ്പോര്‍ട്ട് വായിക്കുക. ഒരു വരി പോലും വാജ്‌പേയിയെ കുറ്റപ്പെടുത്തിയിട്ടുള്ളതായി നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.റിപ്പോര്‍ട്ടില്‍ നിന്ന് നിരുത്തരവാദപരമായ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കരുത്-ലിബര്‍ഹാന്‍ പറഞ്ഞു.
സംഘപരിവാറിന്റെ പദ്ധതികളെ കുറിച്ച് എല്‍ കെ അദ്വാനി, എ ബി വാജ്പേയി, എം എം ജോഷി തുടങ്ങിയ നേതാക്കള്‍ അറിഞ്ഞിരുന്നില്ല എന്ന് ഒരു നിമിഷത്തേക്കു പോലും വിശ്വസിക്കാനാവില്ല. കപട മിതവാദികള്‍ എന്ന് വിളിക്കാവുന്ന ഈ നേതാക്കള്‍ക്ക് സംഘപരിവാറിന്റെ, വ്യക്തമായി പറഞ്ഞാല്‍ ആര്‍എസ്‌എസിന്റെ പദ്ധതികളെ ധിക്കരിക്കാന്‍ ആവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നതാണ് വിവാദ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications