കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര കാക്കാന്‍ ഫോഴ്സ് ഒണ്‍

  • By Staff
Google Oneindia Malayalam News

Force One
മുംബൈ: മഹാരാഷ്‌ട്രയ്‌ക്കു മാത്രമായി പ്രത്യേക സുരക്ഷാസേന പ്രവര്‍ത്തനസജ്‌ജമായി. ഭീകരാക്രമണത്തിന്‌ ഒരുവര്‍ഷം തികയുന്നതിനോടനുബന്ദിച്ചാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍എസ്‌ജി) മാതൃകയില്‍ ഫോഴ്‌സ് ഒണ്‍ എന്ന സുരക്ഷാസേനയ്‌ക്കു രൂപം നല്‍കിയിരിക്കുന്നത്‌.

മഹാരാഷ്‌ട്രയുടേതു മാത്രമായ ഈ ഭീകരവിരുദ്ധ സ്‌ക്വാഡിനു വേണ്ടി ആദ്യഘട്ടത്തില്‍ 216 കമാന്‍ഡോകളാണു പരിശീലനം പൂര്‍ത്തിയാക്കിയത്‌.

രാജ്യാന്തര ഭീകരവിരുദ്ധസേനകളോടു കിടപിടിക്കുന്ന ആയുധങ്ങളും ഉപകരണങ്ങളും ഫോഴ്‌സ് ഒണ്ണിനു ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി അശോക്‌ ചവാന്‍ പ്രഖ്യാപിച്ചു. ഫോഴ്‌സ് ഒണ്ണിന്റെ ആസ്‌ഥാനകേന്ദ്രത്തിന്റെ ശിലാസ്‌ഥാപനവും മുഖ്യമന്ത്രി ചൊവ്വാഴ്ച നിര്‍വഹിച്ചു.

ഫോവ്‌സ് ഒണില്‍ ചേരാനായി മൂവായിരം അപേക്ഷകളായിരുന്ന പൊലീസുകാരില്‍ നിന്നും ലഭിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ഇതില്‍ നിന്നും 500 അപേക്ഷകരെയാണ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്തവര്‍ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ കടുത്ത പരിശീലനമാണ് നല്‍കിയത്.

ഒരു ഭീകരാക്രമണമുണ്ടായാല്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ചടിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. എകെ 47, എംപി ഫൈവ്, ഗ്ലോക്ക് പിസ്റ്റള്‍, ഷോട്ട് ഗണ്‍, ഗ്രനേഡ് ലോഞ്ചറുകള്‍ തുടങ്ങിയ ആയുധങ്ങളെല്ലാം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X