കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസുമുദ്ദീന്‍ കൊലക്കേസ്: പ്രതിക്ക് വധശിക്ഷ

  • By Staff
Google Oneindia Malayalam News

Execution
തൃശൂര്‍: ചാവക്കാടിനടുത്ത് എടക്കഴിയൂരില്‍ നിസാമുദ്ദീന്‍ എന്ന 12 കാരനെ ലൈംഗികമായി പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതി തിരുവത്ര കേരന്റകത്ത് ഹംസുവിന് വധശിക്ഷ. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി കമാല്‍ പാഷയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി വിശേഷിപ്പിച്ച ഈ കേസിലെ പ്രതിയ്‌ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ പരമാവധി ശിക്ഷയായ മരണംവരെ തൂക്കി കൊല്ലുന്നതിന് വിധിയ്ക്കുകയാണെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.

2008 ഒക്ടോബറില്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉത്സവം കാണാനെത്തിയ കുട്ടിയെ കളിപ്പാട്ടം തരാമെന്ന് പറഞ്ഞ് കടല്‍തീരത്തേയ്ക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് വിധേയനാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. കടപ്പുറത്തെ കാറ്റാടി മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റു ചെയ്തിരുന്നു.

അവസാനമായി എന്തെങ്കിലും ബോധിപ്പിയ്ക്കാനുണ്ടോയെന്ന കോടതി ചോദിച്ചപ്പോള്‍ ഇത് കള്ളക്കേസാണെന്നാണ് പ്രതി ഹംസു പ്രതികരിച്ചത്. എന്നാല്‍ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇനി നുണ പറയരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഹംസു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പതിനഞ്ച് കൊല്ലം മുമ്പ് 10 വയസ്സുകാരിയെ മാനഭംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചയാളാണ് പ്രതി. സംഭവത്തില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അന്ന് ശിക്ഷിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X