ഒരു വയസ്സുകാരനെ പിതാവ് അടിച്ചുകൊന്നു

മകന്‍ ഷഫീക്കിനെ മുഹമ്മദ് അടിച്ചുകൊന്നുവെന്നാണ് ആരോപണം. കുണ്ടൂര്‍ കുളത്തേരിയിലെ വീട്ടില്‍ ചൊവ്വാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം.
മരിച്ച ഷഫീക്കിന്റെ തലയിലും മുഖത്തും നെഞ്ചിലും ക്ഷതമേറ്റ പാടുകളുണ്ട്. ഭാര്യയുമായുള്ള വഴക്കാണ് കുട്ടിയെ അപായപ്പെടുത്താന്‍ കാരണമായി പോലീസ് പറയുന്നത്.
കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റു എന്നു പറഞ്ഞാണ് കുട്ടിയെ മുഹമ്മദും ബന്ധുവായ ഒരു സ്ത്രീയും ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുട്ടിയുടെ ദേഹത്തെ ക്ഷതങ്ങളിലും മുഹമ്മദിന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകളിലും സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. ചാലക്കുടിയില്‍ നിന്ന് പോലീസ് ഉടനെയെത്തി മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മാള പോലീസിന് കൈമാറി.
കുട്ടിയെ എടുത്തുകൊണ്ടുപോയി മേശയിലും കട്ടിലിലും അടിച്ചതായി മുഹമ്മദിന്റെ ഭാര്യ സാജിത പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ കുട്ടികളെ ഇയാള്‍ ദേഹോപദ്രവമേല്പിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications