മുരളി ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും കണ്ടു

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റില്‍ ബുധനാഴ്ച രാവിലെ 9.30 നായിരുന്നു കൂടിക്കാഴ്‌ച. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടു നിന്നു.
മുരളീധരന്റെ കോണ്‍ഗ്രസ് പുനഃപ്രവേശനം സംബന്ധിച്ച അന്തിമ തീരുമാമെടുക്കേണ്ടത് കെപിസിസിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയ മൊഹ്‌സീന കിദ്വായി വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തിവിട്ടിട്ടില്ല. പാര്‍ട്ടിയില്‍ പ്രവേശനം നല്‍കണമെന്നും ഗ്രൂപ്പ് വഴക്കുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും കാണിച്ച് മുരളി ഹൈക്കമാന്റിന് കത്ത് നല്‍കിയിരുന്നു.
കരുണാകരന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്താണ് മുരളിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് ചെറിയ സാധ്യതയെങ്കിലും പ്രതീക്ഷിക്കത്തക്ക വിധത്തില്‍ കാര്യങ്ങളില്‍ പുരോഗതിയുണ്ടായത്.
തന്റെ ആരോഗ്യസ്ഥിതിയറിയാന്‍ ഫോണ്‍ ചെയ്ത മൊഹ്സിനയോട് മുരളിയുമായി സംസാരിക്കാന്‍ തയ്യാറാവണമെന്ന് കരുണാകരന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മുരളിയുമായി കൂടിക്കാഴ്ച നടത്താമെന്ന് മൊഹ്സിന സമ്മതിച്ചത്.
സംസ്ഥാന നേതൃത്വത്തില്‍ ഏറെപ്പേരും മുരളി കോണ്‍ഗ്രസില്‍ തിരിച്ചുവരുന്നതിനെ എതിര്‍ക്കുന്നവരാണ്. മുല്ലപ്പള്ളി രാമചന്ദ്രനാണ് മുരളിയുടെ പുനപ്രേവശനത്തിനായി ശബ്ദമുയര്‍ത്തിയ ആദ്യത്തെയാള്‍. വയലാര്‍ രവി, എകെ ആന്റണി എന്നിവര്‍ മുരളി തിരിച്ചുവരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.












Click it and Unblock the Notifications