ഉപാധികളില്ലാതെ മടങ്ങാം: മുരളീധരന്‍

പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ദില്ലിയില്‍ വച്ച് നേതാക്കളെ കണ്ടപ്പോള്‍ കേരളത്തില്‍ സമവായത്തിന് ശ്രമിക്കണമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് ഇരുവരെയും കാണാന്‍ അനുമതി തേടിയത്.
ഇരുവരെയും ഒരുമിച്ച് കാണാമെന്ന് പറഞ്ഞതനുസരിച്ചാണ് കൂടിക്കാഴ്ച നടന്നത്. സമവായത്തിലൂടെയുള്ള പുനപ്രവേശനമാണ് അണികള്‍ ആഗ്രഹിക്കുന്നതെന്ന കാര്യം മുരളി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
സോണിയയ്ക്ക് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് രണ്ടുപേര്‍ക്കും നല്‍കിയിട്ടുണ്ട്. മുരളിയുടെ ആവശ്യം അടുത്ത കെപിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications