പാല്‍പ്പൊടി ദുരന്തം: 2 പേര്‍ക്ക് വധശിക്ഷ

2008 ആഗസ്റ്റിലാണ് ലോകത്തിന് മുന്നില്‍ ചൈനയുടെ സത്‌പേരിന് കളങ്കം വരുത്തിയ പാല്‍പ്പൊടി ദുരന്തം നടന്നത്. സാന്‍ലു കമ്പനി വിറ്റ പാല്‍പ്പൊടിയില്‍ പ്‌ളാസ്റ്റിക്കും, വളങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെലാമിന്‍ ചേര്‍ത്തതാണ് ദുരന്തത്തിനിടയാക്കിയത്.
കമ്പനിയിലെ 21 എക്‌സിക്യൂട്ടീവുകളെയും ഇടനിലക്കാരെയും ശിക്ഷിച്ചിരുന്നു. അപകടകരമായ വിധത്തില്‍ പൊതുജന സുരക്ഷയ്ക്ക് ഭംഗം വരുത്തിയെന്ന കേസ് ചുമത്തിയാണ് ഷാങ് യൂജിനെ വധശിക്ഷയ്ക്ക് വിധിച്ചത്. വിഷം കലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ ഉത്പാദിപ്പിച്ചതിനും വിറ്റഴിച്ചതിനും ജെന്‍ ജിന്‍പിങിന് വധശിക്ഷ ലഭിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ സാന്‍ലു കമ്പനി മുന്‍ ജനറല്‍ മാനേജര്‍ ടിയാന്‍ വെന്‍ഹുവെയ്ക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്.












Click it and Unblock the Notifications