ഹെഡ്‌ലി ബന്ധം : പാക് റിട്ട.മേജര്‍ അറസ്റ്റില്‍
ഇസ്ലമബാദ്: അമേരിക്കയില്‍ അറ്സ്റ്റിലായ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരായ കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ ഹുസൈന്‍ റാണ എന്നിവരുമായി ബന്ധം പുലര്‍ത്തിയ റിട്ടയേഡ് കരസേനാ മേജര്‍ അറസ്റ്റിലായി. രണ്ട് വര്‍ഷം മുമ്പ് സൈന്യത്തില്‍ നിന്നും വിരമിച്ച മേജര്‍ റാവല്‍പിണ്ടിയിലാണ് അറസ്റ്റിലായത്.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്റലിജന്റസ് ഏജന്‍സികള്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിവരികയാണെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ അഫ്താര്‍ അബ്ബാസ് വെളിപ്പെടുത്തി.
റാണയുമായും ഹെഡ്‌ലിയുമായും മേജര്‍ ടെലിഫോണിലൂടെയും ഇമെയിലിലൂടെയും ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ കൈമാറിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. അതേസമയം ഇപ്പോള്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന അഞ്ച് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത സൈനിക വക്താവ് നിഷേധിച്ചു.












Click it and Unblock the Notifications