Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: ഹര്‍ജി ജനുവരിയില്‍ പരിഗണിക്കും

Lavalin
ദില്ലി: ലാവലിന്‍ അഴിമതി കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതിയ്‌ക്കെതിരെ പിണറായി വിജന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ജനുവരിയില്‍ പരിഗണിച്ചേക്കും. ഹര്‍ജി നേരത്തെ ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ഹര്‍ജിയ്ക്ക് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐയ്ക്കും സുപ്രീംകോടതി ബുധനാഴ്ച നിര്‍ദ്ദേശം നല്‍കി. വിശദ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം നാലാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് സുപ്രീംകോടതി രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എതിര്‍സത്യവാങ്മൂലം ലഭിച്ചാലുടന്‍ കേസ് ഓപ്പണ്‍ കോടതിയിലേയ്ക്ക് മാറ്റാനും രജിസ്ട്രാര്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ജനുവരി ആദ്യ ആഴ്ചയിലോ രണ്ടാമത്തെ ആഴ്ചയിലോ കേസ് ലിസ്റ്റ് ചെയ്യാനാണ് സാധ്യത.

കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ തലശ്ശേരിയിലെ പീപ്പിള്‍സ് റൈറ്റ്‌സ് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, ക്രൈം നന്ദകുമാര്‍ എന്നിവര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇവരാരും ഹര്‍ജിയ്ക്കുള്ള മറുപടി രേഖാമൂലം സമര്‍പ്പിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കോടതി രജിസ്ട്രി ഹര്‍ജിയ്ക്ക് മറുപടി നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+