Get Updates
Get notified of breaking news, exclusive insights, and must-see stories!

26/11: രക്തസാക്ഷികള്‍ക്ക് രാജ്യത്തിന്റെ പ്രണാമം

Terror relived: India unites in remembering 26/11 victims
ദില്ലി: മുംബൈ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് രാഷ്ട്രത്തിന്റെ പ്രണാമം. മാനവികതയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദ ശക്തികളെ ഒരുമിച്ച് നേരിടുമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.

മനുഷ്യന്റെ തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തിയെ ഉലയ്ക്കാന്‍ തീവ്രവാദികളുടെ ഇത്തരം വിവേകശൂന്യമായ പ്രവൃത്തികള്‍ കൊണ്ടാകില്ലെന്ന് രാജ്യസഭയില്‍ ചെയര്‍മാന്‍ ഹമീദ് അന്‍സാരി പറഞ്ഞു. ഇരുസഭകളിലെയും അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് ഒരുനിമിഷം മൗനം ആചരിച്ചു.

ഭീകരരെ തുരത്തുന്നതിനിടെ ജീവന്‍ വെടിഞ്ഞ ധീരജവാന്‍മാരെ ലോക്‌സഭയില്‍ സ്പീക്കര്‍ മീരാകുമാര്‍ അഭിവാദ്യം ചെയ്തു. സാധാരണക്കാരന്റെ രക്തം ചീന്താന്‍ ഭീകര ശക്തികളെ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.

മുംബൈയില്‍ മുഖ്യമന്ത്രി അശോക് ചവാന്‍, ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍, ആഭ്യന്തര മന്ത്രി ആര്‍ആര്‍ പാട്ടീല്‍ തുടങ്ങിയവര്‍ ഒബ്‌റോയ് ട്രിഡന്റ് ഹോട്ടലില്‍ 26/11 വാര്‍ഷികത്തില്‍ മരണമടഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രക്തസാക്ഷിത്വം വഹിച്ചവരുടെ ഓര്‍മ്മകയ്ക്കായി രാവിലെ എട്ട് മണിക്ക് നരിമാന്‍ പോയിന്റില്‍ നിന്ന് ചൗപ്പാട്ടിയിലേക്ക് മുംബൈ പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. തീവ്രവാദി ആക്രമണത്തെ നേരിടാന്‍ രൂപവത്ക്കരിച്ച പ്രത്യേക വിഭാഗമായ ഫോഴ്‌സ് വണ്‍ കമാന്‍ഡോകളുടെ വക ട്രിഡന്റ് ഹോട്ടലില്‍ ഡ്രില്ലുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+