തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ലൈംഗിക ചൂഷണം

കേരളത്തില്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പെണ്‍വാണിഭ സംഘങ്ങളുടെ താവളമായിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
രണ്ട് എന്‍ജിഒകളാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയത്. 68 പ്രമുഖ തീര്‍ത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.
പുരി, തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളെല്ലാം ലൈംഗിക വ്യാപാരകേന്ദ്രങ്ങളായി മാറുകയാണ്. ഇവിടങ്ങളിലെല്ലാം ഏറ്റവും കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നത് കുട്ടികളാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിനകത്തുതന്നെയുള്ള തീര്‍ത്ഥാടകര്‍ മുതിര്‍ന്ന ലൈംഗികത്തൊഴിലാളികളെയാണ് പൊതുവേ ആഗ്രഹിക്കുന്നത്. എന്നാല്‍ വിദേശികള്‍ കുട്ടികളെയാണ് ചൂഷണം ചെയ്യുന്നത്. ലൈംഗിക ചൂഷണങ്ങള്‍ക്കായി ഇവിടങ്ങളില്‍ താല്‍ക്കാലിക വിവാഹങ്ങള്‍വരെ നടക്കുന്നുണ്ട്- റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം കേന്ദ്രങ്ങളില്‍ ആണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നതുസംബന്ധിച്ച് സംഘം പ്രത്യേകമായി പഠിച്ചിരുന്നു.
ചൂഷണത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളുടെ സ്ഥിതിയും ഒട്ടും മോശമല്ലെന്നാണ് പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എന്‍ജിഒകള്‍ പഠനം നടത്തിയത്.












Click it and Unblock the Notifications