കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ വിരുന്നില്‍ ക്ഷണിക്കാത്ത അതിഥികള്‍

  • By Staff
Google Oneindia Malayalam News

Uninvited Guests in White House
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിയ അത്താഴവിരുന്നില്‍ ക്ഷണിക്കപ്പെടാത്ത അതിഥികള്‍.

ഉത്തര വിര്‍ജീനിയയില്‍നിന്നുള്ള ടിവി താരങ്ങളായ തരേഖ്, മിഷേല്‍ സലാഹി ദമ്പതികളാണ് ക്ഷണമില്ലാതെ ഔദ്യോഗിക വിരുന്നില്‍ കടന്നുകൂടിയത്. ഈ ദമ്പതികളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

അത്താഴവിരുന്നിനിടെ എടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ ഇവര്‍ പുറത്തുവിട്ടതോടെയാണ് ക്ഷണിക്കപ്പെടാതെ എത്തിയ ഈ അതിഥികളെക്കുറിച്ച് അധികൃതര്‍ അറിഞ്ഞത്.

പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികള്‍ മാത്രം പങ്കെടുത്ത വിരുന്നില്‍ സുരക്ഷാ വലയങ്ങളെല്ലാം മറികടന്ന് ഇവര്‍ എങ്ങനെ എത്തിയെന്ന ചോദ്യം വൈറ്റ്ഹൗസിലെ സുരക്ഷാ അധികൃതരെ വലയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X