ഗുണ്ടാ ആക്രമണം: കൊച്ചിയില്‍ ഒരാള്‍ക്ക് വെടിയേറ്റു

വ്യാഴാഴ്ച പുലര്‍ച്ചെ കുമ്പളം സ്വദേശി കൂട്ടുങ്കപ്പാടം വീട്ടില്‍ കുഞ്ഞുമോനാണ (46)് വെടിയേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മുന്‍ വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറയുന്നു. ഗുണ്ടാ നിയമപ്രകാരം നേരത്തെ ശിക്ഷയനുഭവിച്ച പോയിത്തറ വിനോദാണ് കുഞ്ഞുമോന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ കുഞ്ഞുമോനും ഗുണ്ടാ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിനിടെ വിനോദിന്റെ കൈയ്യില്‍ നിന്നും തോട്ടില്‍ വീണ തോക്ക് പോലീസിന് നല്‍കിയതായി കുഞ്ഞുമോന്‍ പറഞ്ഞു.












Click it and Unblock the Notifications