സുരേഷ് കുമാറിന്റെ സസ്‌പെഷന്‍ ഹൈക്കോടതി റദ്ദാക്കി

ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ 90 ദിവസത്തില്‍ കൂടുതല്‍ നീട്ടണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
സസ്‌പെന്‍ഷന്‍ കാലാവധിയിലെ എല്ലാ ആനുകൂല്യങ്ങളും സുരേഷ് കുമാറിന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സസ്‌പെന്റ് ചെയ്ത അതേ തസ്തികയില്‍ തിരികെ ജോലിക്ക് കയറാന്‍ അനുവദിക്കണമെന്ന സുരേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രവികുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.
സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടി കെ സുരേഷ് കുമാര്‍ സ്വാഗതം ചെയ്തു. കോടതി വിധി പ്രതീക്ഷിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ചട്ടവിരുദ്ധമായി മാധ്യമങ്ങളോട് സംസാരിച്ചു എന്നാരോപിച്ച് ആറുമാസത്തേക്കാണ് സുരേഷ് കുമാറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സുരേഷ് കുമാര്‍ സമീപിച്ചെങ്കിലും അവര്‍ സസ്‌പെന്‍ഷന്‍ ശരിവെക്കുകയായിരുന്നു.












Click it and Unblock the Notifications