കരുണാകരന്‍ ആശുപത്രി വിട്ടു

മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തിയശേഷമാണ് കരുണാകരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
നവംബര്‍ പന്ത്രണ്ടിനാണ് മുന്‍ മുഖ്യമന്ത്രിയെ കടുത്ത പനിയും ശ്വാസംമുട്ടലും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകളില്‍ ന്യമോണിയ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഒരു ഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട് മെച്ചപ്പെട്ടുതുടങ്ങുകയായിരുന്നു.
രണ്ടാഴ്ചത്തേക്കു കൂടി അദ്ദേഹത്തിന് പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും.


Click it and Unblock the Notifications