സ്മാര‍്ട് സിറ്റി ഏറ്റെടുക്കാം:മുത്തൂറ്റ് ഗ്രൂപ്പ്

ഇതിന് മുമ്പും സ്മാര്‍ട് സിറ്റി പദ്ധതി ഏറ്റെടുത്ത ്‌നടത്തുന്നതിനുള്ള സന്നദ്ധത മുത്തൂറ്റ് ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് ടീകോമുമായുള്ള ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് പോയതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചിരുന്നില്ല.
കേരളം ഏറെം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി നഷ്ടപ്പെടുത്തരുതെന്നതാണ് തങ്ങളെ പ്രചോദിപ്പിയ്ക്കുന്നതെന്ന് ജോര്‍ജ്ജ് മുത്തൂറ്റ് പറയുന്നു. മുമ്പ് 1200 കോടി രൂപയുടെ പദ്ധതി നടത്തുന്നതിനുള്ള താല്പര്യമാണ് സര്‍ക്കാരിനെ ഇവര്‍ അറിയിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ പക്ഷെ കമ്പനി പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ തങ്ങളെ ക്ഷണിയ്ക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ടീകോം മുന്നോട്ട് പോയില്ലെങ്കില്‍ പകരക്കാരെ കണ്ടെത്തുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കവെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് പുതിയ നിക്ഷേപകരെത്തുന്നത് ടീകോമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications