പച്ചക്കറികിറ്റും ന്യായവില ഹോട്ടലും ഏര്‍പ്പെടുത്തും

പച്ചക്കറി കിറ്റുകള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ സബ്‌സിഡി നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പ്പ് തടയുന്നതിനായി അടിയന്തര നടപടി സ്വീകരിയ്ക്കുന്നതിനായി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വന്‍കിട കുത്തകകള്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില നിയന്ത്രിക്കുകയാണെന്ന് മുഖമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ല. കുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ഭക്ഷ്യമന്ത്രി സി.ദിവാകരന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സഹകരണമന്ത്രി ജി സുധാകരന്‍ തുടങ്ങിയവരും ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications