ദുബായിലേക്ക് വരൂ- വിഎസിന് ടീകോമിന്റെ ക്ഷണം

സ്മാര്‍ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ടീകോമിന് സാധിക്കുന്നില്ലെങ്കില്‍ മറ്റു കമ്പനികളെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ടീകോമിന്റെ ക്ഷണം. ദുബായിലെത്തി ടീകോമിന്റെ ക്യാമ്പസുകള്‍ നേരിട്ടു പരിശോധിക്കാവുന്നതാണെന്ന് മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ അവര്‍ വ്യക്തമാക്കുന്നു.
സ്മാര്‍ട്് സിറ്റി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടികോം സിഇഒ ഫരീദ് അബ്ദുറഹ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. മുഖ്യമന്ത്രിയുടെ ആശങ്കകള്‍ അകറ്റാനാണ് ക്ഷണം. പദ്ധതി നടപ്പാക്കുന്നതിനുള്ള കാലതാമസം തങ്ങളുടെ നിയന്ത്രണത്തിനതീതമാണ്.നിയമപരമായ ബാധ്യതകള്‍ കമ്പനി നിറവേറ്റും. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച ധാരണാ പത്രത്തില്‍നിന്ന് വ്യതിചലിക്കാന്‍ ശ്രമിച്ചിട്ടില്ല. ധാരണാ പത്രത്തിലെ വ്യവസ്ഥകളില്‍ ഉറച്ചു നില്‍ക്കുന്നതായും ടീകോം വ്യക്തമാക്കി.
ടീകോം കമ്പനിയുടെ സാമ്പത്തിസ്ഥിതി തുലോം ദയനീയമാണെന്നാണ് മുഖ്യമന്ത്രി ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications