രാമലിംഗരാജു നാണംകെട്ടവരുടെ പട്ടികയില്‍

2009ലെ ഹാള്‍ ഓഫ് ഷെയിം പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് രാജു. കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജു ഇപ്പോള്‍ ഹൈദരാബാദ് ജയിലില്‍ കഴിയുകയാണ്.
ഇന്ത്യകണ്ട ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമായിരുന്നു സത്യം കമ്പ്യൂട്ടേഴ്‌സില്‍ നടന്നത്. ഈ കുപ്രസിദ്ധിതന്നെയാണ് രാജുവിന് നാണംകെട്ടവരുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്.
വര്‍ഷങ്ങളായി തട്ടിപ്പ് നടത്തുന്ന രാജു ഒരു മിഥ്യാ ലോകത്താണ് ജീവിച്ചിരുന്നതെന്ന് ഫോബ്‌സ് മാഗസിന്‍ പറയുന്നു. ഈ വര്‍ഷത്തെ നാണം കെട്ടവരുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത് കൂടുതലും അമേരിക്കക്കാരാണ്.
2009 ജനുവരിയില്‍ ആയിരുന്ന താന്‍ തട്ടിപ്പ് നടത്തിയതായി രാജു വെളിപ്പെടുത്തിയത്. പിന്നീട് ഒളിവില്‍പ്പോയ രാജു സഹോദരനൊപ്പം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്‌സിനെ ഏറെ നാളുകള്‍ കഴിഞ്ഞ് ടെക് മഹീന്ദ്ര ഏറ്റെടുത്തു.












Click it and Unblock the Notifications