പാക് -ചൈന കൂട്ടുകെട്ട് ഭീഷണി: ആന്റണി

പാക് അധിനിവേശ കാശ്മീരില്‍ ചൈന നിരന്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.ഭീകരരെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ പാക്കിസ്ഥാന് ആത്മാര്‍ത്ഥതയില്ലെന്ന് ആന്റണി ആവര്‍ത്തിച്ചു. അവിടെ ഭീകരര്‍ക്കുള്ള സൗകര്യങ്ങള്‍ കുറയുകയല്ല മറിച്ച് വര്‍ധിക്കുകയാണ്. പാക്കിസ്ഥാനിലെ പല പ്രവിശ്യകളിലും തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാണ്.
പ്രധാനമന്ത്രി മുന്‍കൈയ്യെടുത്ത് പല നീക്കങ്ങളും നടത്തിയെങ്കിലും ഇത് അവസാനിപ്പിയ്ക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന് ആത്മാര്‍ത്ഥതയില്ലെന്നും ആന്റണി കുറ്റപ്പെടുത്തി. പാക്കിസ്ഥാനിലെ സംഭവങ്ങള്‍ സൂക്ഷ്്മമായി നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications