തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പുനരധിവാസ നിധി

തൊഴിലില്‍ തുടരുന്ന കാലത്ത് പ്രവാസികള്‍ നല്‍കുന്ന തുക കൂടി സ്വരൂപിച്ചാവും റിട്ടേണ്‍ ആന്റ് റീസെറ്റില്‍മെന്റ് ഫണ്ട് രൂപീകരിയ്ക്കുകയെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അമ്പാസഡര്‍മാരുടെ നാലാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ ഇമിഗ്രേഷന്‍ നിയമത്തിന് പകരം സമഗ്രമായ പരിഷ്‌ക്കാരങ്ങളോടെ പുതിയ നിയമം നടപ്പാക്കുമെന്നും വയലാര്‍ രവി അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ക്യബിനറ്റിന്റെ അംഗീകാരത്തോടെ ഇമിഗ്രേഷന്‍ ബില്‍-2009 പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും.
മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം തടയുമെന്നും മന്ത്രി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ ചില ഏജന്‍സികളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. ഇത്തരം ഏജന്‍സികളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയാല്‍ തട്ടിപ്പിന് തടയിടാവുമെന്നും വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications