കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍ദാരിയെ വിളിച്ച പ്രണബ് പാക് ജയിലില്‍

  • By Staff
Google Oneindia Malayalam News

Terrorist impersonates Pranab, calls up Zardari
ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന് സന്നാഹമൊരുക്കാന്‍ വരെ കാരണമായ വ്യാജ ഫോണ്‍വിളിക്ക് പിന്നില്‍ പാകിസ്താനിലെ ജയിലിലുള്ള ബ്രിട്ടീഷ് ജിഹാദി തീവ്രവാദിയാണെന്ന് വെളിപ്പെടുത്തല്‍.

പ്രണബ് മുഖര്‍ജിയുടെ പേര് പറഞ്ഞ് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ഫോണ്‍ ചെയ്തത് താനാണെന്ന് പാകിസ്താനിലെ ഹൈദരാബാദില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ഒമര്‍ഷേക്കാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

മുംബൈ ആക്രമണം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഷേക്ക് സര്‍ദാരിയെ വിളിച്ചത്.

ഇന്ത്യയില്‍നിന്നും അക്രമണം ഉണ്ടാകും എന്ന് പാകിസ്താനെ തെറ്റിദ്ധരിപ്പിക്കാന്‍ പോന്നതായിരുന്നു ഈ ഫോണ്‍ സംഭാഷണം. ഇന്ത്യയുടെ സംയമനത്തോടെയുള്ള ഇടപെടലാണ് ഒരു യുദ്ധം ഒഴിവാക്കിയത്.

ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത സിംകാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ പാക് പ്രസിഡന്റിനെ വിളിച്ചത്. സര്‍ദാരിയെന്ന വ്യാജേനെ പ്രണബ് മുഖര്‍ജിയെയും ഇയാള്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

അമേരിക്കന്‍ പത്രപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഒമര്‍ ഷേക്ക്. അറസ്റ്റിലാകുമ്പോള്‍ ഇയാളില്‍ നിന്നും 12 സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X