കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗൂരിലെ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു

  • By Staff
Google Oneindia Malayalam News

Singur land
കൊല്‍ക്കത്ത: ടാറ്റയുടെ ചെറുകാര്‍ ഫാക്ടറിയ്ക്കായി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റക്ക് ഏറ്റെടുത്ത് നല്‍കിയ ഭൂമി ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ വൈദ്യുതി പ്ലാന്റിനായി തിരിച്ചെടുക്കുന്നു. ഈ ഭൂമിയില്‍ കോച്ച് ഫാക്ടറി കൊണ്ടു വരുമെന്ന് റെയില്‍മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥലം തിരിച്ചെടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ഭെല്ലും ബംഗാള്‍ സര്‍ക്കാരും ചേര്‍ന്ന് 1600 മെഗാവാട്ട് വൈദ്യുതി പ്ലാന്റ് സ്ഥാപിയ്ക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഭെല്‍ അധികൃതര്‍ കഴിഞ്ഞ മാസം ഇവിടം സന്ദര്‍ശിച്ചിരുന്നു, നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ടാറ്റയില്‍ നിന്നും ഭൂമി വിട്ടുകിട്ടാന്‍ തടസ്സങ്ങളുണ്ടാവില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ

സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് സിംഗൂരില്‍ റെയില്‍വേ കോച്ച് ഫാക്ടറി തുടങ്ങുമെന്ന് കഴിഞ്ഞയാഴ്ചയാണ് മമത പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും റെയില്‍വെ സര്‍ക്കാരിന് സമര്‍പ്പിച്ചില്ലെന്ന് ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കി. സിംഗൂരില്‍ ഭെല്ലുമായി ചേര്‍ന്ന് ഊര്‍ജ്ജ് പ്ലാന്റ് സ്ഥാപിയ്ക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യ്ക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X