Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈംബ്രാഞ്ച് മേധാവി രാജിഭീഷണിമുഴക്കി

മുംബൈ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ആഭ്യന്തരവകുപ്പ് വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി രാകേഷ് മരിയ.

ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഐപിഎസ് ഓഫീസര്‍ അശോക് കാംതെയുടെ ഭാര്യ വിനീത എഴുതിയ ടു ദി ലാസ്റ്റ് ബുള്ളറ്റ് എന്ന പുസ്തകത്തിലാണ് രാകേഷിനെതിരെ ആരോപണങ്ങള്‍ ഉള്ളത്.

പുസ്തകത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച രാകേഷ് വിനീത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആഭ്യന്തരവകുപ്പ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ താന്‍ എഴുതിയതില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണെന്നാണ് വിനീത പറയുന്നത്. വിവരാവകാശ നിയമപ്രകാരം മുംബൈ പൊലീസ് നല്‍കിയ രേഖകള്‍ അടിസ്ഥാനമാക്കിയാണ് താന്‍ പുസ്തകമെഴുതിയതെന്നും ഇവര്‍ പറയുന്നു.

കാംതെയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാത്തലവന്‍ ഹേമന്ദ് കര്‍ക്കറയെയും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ സലസ്‌കറെയും കാമാ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത് രാകേഷാണെന്നാണ് വിനീതയുടെ ആരോപണം.

കാമാ ആശുപത്രിയിലെത്തിയ ഉദ്യോഗസ്ഥരെ ഭീകരര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ രാകേഷ് ഇക്കാര്യം നിഷേധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+