അഭയ കേസ്: 3 സാക്ഷികള്‍ക്ക് സമന്‍സ്

ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് മുന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ്. മുന്‍ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ ഡോക്ടര്‍ മുരളീകൃഷ്‌ണ, ഹൈദരാബാദ് ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥന്‍ സൂര്യപ്രസാദ്, മുന്‍ മ്യൂസിയം എസ്.ഐ മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ക്കാണ് സമന്‍സ്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍.ആര്‍. കമ്മത്തിന് മുന്നില്‍ ഡിസംബര്‍ 31ന് മൂവരും മൊഴി നല്‍കണം.
അഭയയുടെ ആന്തരാവയവ പരിശോധനാഫലം രേഖപ്പെടുത്തിയ ഒറിജിനല്‍ വര്‍ക്ക് രജിസ്റ്ററില്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീത, ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ എം. ചിത്ര എന്നിവര്‍ ചേര്‍ന്ന് തിരുത്തല്‍ വരുത്തിയെന്നാണ് കേസ്.
ആരോപണങ്ങളില്‍ ഉള്‍പ്പെട്ട വര്‍ക്ക് ബുക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയവരെയാണ് കോടതി വിളിച്ചുവരുത്തുന്നത്. മ്യൂസിയം എസ്.ഐയാണ് രേഖകള്‍ പിടിച്ചെടുത്ത് കോടതിയെ ഏല്‌പിച്ചത്.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലാണ് ആരോപണങ്ങളുമായി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications