മറയൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മറയൂരില്‍ വ്യാപക അക്രമം അരങ്ങറി. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സഹദേവന്റെ വീട് അക്രമികള്‍ കത്തിച്ചു. അക്രമം വ്യാപകമായതിനെത്തുടര്‍ന്ന് മറയൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഞ്ഞൂറോളം പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കളക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊല്ലപ്പെട്ട ഓട്ടോഡ്രവര്‍ റഫീഖിന്റെ മൃതദേഹം വിടിനടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്.
മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇവിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തിയിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം റോഡ് ഉപരോധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ പൊലീസ് സന്നാഹം എത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവു വന്നത്.
ബിഎംഎസ് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിലാണ് സിഐടിയുക്കാരനായ റെഫീഖ് കൊല്ലപ്പെട്ടത്. കോവില്‍ക്കടവിലെ ടാക്‌സികള്‍ ട്രിപ്പ് സര്‍വ്വീസ് നടത്തുന്നതും സംബന്ധിച്ച് ചൊവ്വാഴ്ചയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
മറയൂര്‍ സ്റ്റേഷനില്‍ ഇരുകൂട്ടരെയും വിളിച്ചുവരുത്തി പ്രശ്‌നം പറഞ്ഞു തീര്‍ത്തിട്ടും ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.












Click it and Unblock the Notifications