ത്യാഗത്തിന്റെ സ്മരണ ഉയര്‍ത്തി ബലി പെരുന്നാള്‍

വെള്ളിയാഴ്ച ദിനവും പെരുന്നാളും ഒരുമിച്ചെത്തിയത് ആഘോഷങ്ങളുടെ പുണ്യം വര്‍ദ്ധിപ്പിയ്ക്കുകയാണ്. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ഈദ് ഗാഹുകളും ഈദ് ജുമുഅ നടന്നു.
പെരുന്നാളിന് മുന്നോടിയായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വ്യാഴാഴ്ച അറഫാനോമ്പ് അനുഷ്ഠിച്ചു. ദൈവ നിര്‍ദ്ദേശ പ്രകാരം ഇബ്രാഹിം നബി ഇസ്മായിലിന് പകരം ആടിനെ ബലിയറുത്തു നല്‍കിയതിന്റെ ഓര്‍മ പുതുക്കി പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വിശ്വാസികള്‍ മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യും.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാമുദായിക നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications